Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Venezuela Earthquake

വെനസ്വേല ഭൂക‌മ്പം: മരണം 589 ആയി, 2980 പേർക്ക് പരിക്ക്

കാ​​​​​​​​ര​​​​​​​​ക്ക​​​​​​​​സ്: ലാ​​​​​​​​റ്റി​​​​​​​​ന​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക​​​​​​​​ൻ രാ​​​​​​​​ജ്യ​​​​​​​​മാ​​​​​​​​യ വെ​​​​​​​​ന​​​​​​​​സ്വേ​​​​​​​​ല​​​​​​​​യി​​​​​​​​ലു​​​​​​​ണ്ടാ​​​​​​യ വ​​​​​​​​ൻ ഭൂ​​​​​​​​ക​​​​​​​​മ്പ​​ത്തി​​​​​​​ൽ മരിച്ചവരുടെ എണ്ണം 589 ആയി. 2980 പേ​​​​​​​​ർ​​​​​​​​ക്കു പ​​​​​​​​രി​​​​​​​​ക്കേ​​​​​​​​റ്റു. 50,000ലെറേ പേരെ കാണാനില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഭൂകമ്പത്തിൽ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ കാ​​​​ര​​​​ക്കാസി​​​​ല​​​​ട​​​​ക്കം വ്യാ​​​​പ​​​​ക നാ​​​​ശ​​​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യി. നൂ​​​​​​റു​​​​​​ക​​​​​​​ണ​​​​​​​ക്കി​​​​​​​നു കെ​​​​​​​​ട്ടി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ൾ ത​​​​​​​​ക​​​​​​​​ർ​​​​​​​​ന്നു. അ​​​​​​​​വ​​​​​​​​ശി​​​​​​​​ഷ്ട​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക​​​​​​​​ടി​​​​​​​​യി​​​​​​​​ൽ കു​​​​​​​​ടു​​​​​​​​ങ്ങി​​​​​​​​യ​​​​​​​​വ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​യി ര​​​​​​​​ക്ഷാ​​​​​​​​പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​നം പു​​​​​​​​രോ​​​​​​​​ഗ​​​​​​​​മി​​​​​​​​ക്കു​​​​​​​കയാണ്.

ബു​​​​​​​​ധ​​​​​​​​നാ​​​​​​​​ഴ്ച പ്രാ​​ദേ​​ശി​​ക​​സ​​മ​​യം വൈ​​​​​​​​കു​​​​​​​​ന്നേ​​​​​​​​ര​​​​​​​​മാ​​​​​​​​ണു ഭൂ​​​​​​​​ക​​​​​​​​മ്പം നാ​​​​​​​​ശം വി​​​​​​​​ത​​​​​​​​ച്ച​​​​​​​​ത്. റി​​​​​​​​ക്ട​​​​​​​​ർ സ്കെ​​​​​​​​യി​​​​​​​​ലി​​​​​​​​ൽ 7.2 രേ​​​​​​​​ഖ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യ ഭൂ​​​​​​​​ക​​​​​​​​മ്പ​​​​​​​​മാ​​​​​​​​ണ് ആ​​​​​​​​ദ്യ​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​യ​​​​​​​​ത്. 38 സെ​​​​​​ക്ക​​​​​​ൻ​​​​​​ഡി​​​​​​ന​​​​​​കം 7.5 ​​രേ​​​​​​​​ഖ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യ മറ്റൊരു ഭൂ​​​​​​ക​​​​​​മ്പമു​​​​​​​​ണ്ടാ​​​​​​​​യി. ഇ​​​​​​തി​​​​​​നു​​​​​​ശേ​​​​​​ഷം 30 തു​​​​​​ട​​​​​​ർ​​​​​​ച​​​​​​ല​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ണ്ടാ​​​​​​യി.

ക​​​​രീ​​​​ബി​​​​യ​​​​ന്‍ തീ​​​​ര​​​​ന​​​​ഗ​​​​ര​​​​മാ​​​​യ മെ​​​​റോ​​​​ണി​​​​നു പ​​​​ടി​​​​ഞ്ഞാ​​​​റ് ഭൂ​​​​മി​​​​ക്ക​​​​ടി​​​​യി​​​​ല്‍ 13 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ ആ​​​​ഴ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ഇ​​​​തി​​​​ന്‍റെ പ്ര​​​​ഭ​​​​വ​​​​കേ​​​​ന്ദ്രം. മെ​​​​റോ​​​​ണ്‍ ന​​​​ഗ​​​​ര​​​​ത്തി​​​​ന് 16 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റാ​​​​യി 10 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ ആ​​​​ഴ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ര​​​​ണ്ടാ​​​​മ​​​​ത്തെ ഭൂ​​​​ക​​​​മ്പ​​​​​ത്തി​​​​ന്‍റെ പ്ര​​​​ഭ​​​​വ​​​​കേ​​​​ന്ദ്രം.

മ​​​​​​​ര​​​​​​​ണ​​​​​​​സം​​​​​​​ഖ്യ ഇ​​​​​​​നി​​​​​​​യും ഏ​​​​​​​റെ ഉ​​​​​​​യ​​​​​​​ർ​​​​​​​ന്നേ​​​​​​​ക്കു​​​​​​​മെ​​​​​​​ന്നാ​​​​​​​ണു വി​​​​​​​ല​​​​​​​യി​​​​​​​രു​​​​​​​ത്ത​​​​​​​ൽ. മ​​​​ര​​​​ണ​​​​സം​​​​ഖ്യ 10,000 മു​​​​ത​​​​ൽ ഒ​​​​രു ല​​​​ക്ഷം വ​​​​രെ​​​​യാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് യു​​​​എ​​​​സ് ജി​​​​യോ​​​​ളജി​​​​ക്ക​​​​ൽ സ​​​​ർ​​​​വേ (യു​​​എ​​​സ്ജി​​​എ​​​സ്) ആ​​​​ശ​​​​ങ്ക അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.

 

Latest News

Corehub Up